എ ആര്‍ റഹ്‍മാന്റെ സംഗീത സംവിധാനത്തില്‍ മകൻ പാടുന്നു, ‘പത്ത് തല’ ഗാനം

ചിമ്പുവിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പത്ത് തല’. ഒബേലി എൻ കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പത്തു തല’യുടെ റിലീസ് മാര്‍ച്ച് 30ന് ആയിരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ചിമ്പു നായകനാകുന്ന ചിത്രത്തിന്റെ പ്രമോഷണല്‍ സോംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

ഒബേലി എൻ കൃഷ്‍ണ തന്നെ തിരക്കഥയും എഴുതുകയും എ ആര്‍ റഹ്‍മാൻ സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്യുന്ന ‘പത്ത് തല’യുടെ ഓഡിയോ റ്റൈറ്റ്‍സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ എന്നിവര്‍ കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ പ്രമോഷനായി എ ആര്‍ റഹ്‍മാന്റെ സംഗീതത്തില്‍ മകൻ എ ആര്‍ അമീനും ശക്തിശ്രീ ഗോപാലനും പാടിയ ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടത്. ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

Top