പഠിക്കുന്ന സമയത്ത് എന്റെ ഹോംവര്‍ക്കും കളവ് പോവാറുണ്ടായിരുന്നു’; റഫാലിനെ പരിഹസിച്ച് സിദ്ധാര്‍ത്ഥ്

sidharth

കേന്ദ്രസര്‍ക്കാരിനെതിരെ പരിഹാസവുമായി നടന്‍ സിദ്ധാര്‍ത്ഥ്. റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട സംഭവത്തെ പരിഹസിച്ച് സ്‌കൂളില്‍ വെച്ച് തന്റെ ഹോംവര്‍ക്ക് ഇതുപോലെ കളവ് പോവാറുണ്ടായിരുന്നെന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

‘ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്റെ ഹോംവര്‍ക്ക് ഇത് പോലെ കളവ് പോവാറുണ്ടായിരുന്നു. അന്ന് അധ്യാപകന്‍ സ്‌കെയില്‍ വച്ച് എന്നെ അടിക്കുകയും കാല്‍മുട്ടില്‍ നിര്‍ത്തിക്കുകയും ചെയ്യുമായിരുന്നു’സിദ്ധാര്‍ത്ഥ് കുറിച്ചു. ‘റഫാല്‍, പരാജയം, കള്ളന്‍, എന്റെ ഹോംവര്‍ക്ക് പട്ടി തിന്നു’ എന്നീ ഹാഷ്ടാഗുകളും സിദ്ധാര്‍ത്ഥിന്റെ ട്വീറ്റിന്റെ കൂടെ ചേര്‍ത്തു.

റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട വിവരം കഴിഞ്ഞ ദിവസമാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്.

Top