സിദ്ധാര്‍ത്ഥ് ഭരതന്‍ വീണ്ടും വിവാഹിതനായി; ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു പിള്ള

ടന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ വീണ്ടും വിവാഹിതനായി. വടക്കഞ്ചേരി ഉത്രാളിക്കാവില്‍ വെച്ചായിരുന്നു വിവാഹം. സംവിധായകന്‍ ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകനാണ് സിദ്ധാര്‍ത്ഥ്. നടി മഞ്ജു പിള്ളയാണ് നവദമ്പതികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മഞ്ജു തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. 2009-ലായിരുന്നു സിദ്ധാര്‍ത്ഥിന്റെ ആദ്യ വിവാഹം. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് 2012-ല്‍ ആദ്യഭാര്യയുമായി വേര്‍പിരിയുകയായിരുന്നു.

View this post on Instagram

Cngrats dear brother.stay blessed…

A post shared by manju pillai (@pillai_manju) on

നമ്മള്‍ എന്ന സിനിമയിലൂടെയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ സിനിമയില്‍ എത്തുന്നത്. രസികന്‍, നിദ്ര, സ്പിരിറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിദ്ര എന്ന സിനിമയിലൂടെ സിദ്ധാര്‍ത്ഥ് സംവിധാന രംഗത്തേക്കും കടന്നു. സിദ്ധാര്‍ത്ഥും, ജിഷ്ണു, റിമ കല്ലിങ്കലു
മായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്. 1981-ല്‍ അച്ഛന്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ റീമേക്കായിരുന്നു അത്.

Top