മാരക രോഗത്തോട് പൊരുതി നടൻ ശിവ്കുമാർ വർമ

ക്രോണിക് പൾമനറി ഡിസീസ് എന്ന രോ​ഗാവസ്ഥയെ തുടർന്ന് നടൻ ശിവ്കുമാർ വർമ ​ഗുരുതരാവസ്ഥയിൽ. ക്രോണിക് പൾമനറി ഡിസീസ് എന്ന രോ​ഗാവസ്ഥയെ തുടർന്ന് വെന്റിലേറ്ററിലാണ് നിലവിൽ ശിവ്കുമാർ ഇപ്പോൾ ഉള്ളത്. ചികിത്സാ ചെലവിനായി പണമില്ലാതെ ബുദ്ധിമുട്ടുകയാണ് അദ്ദേഹത്തിന്റെ കുടുംബം.

ശിവ്കുമാറിന് വേണ്ടി സഹായമഭ്യർത്ഥിച്ച് സിനി ആന്റ് ടിവി ആർട്ടിസ്റ്റ് അസോസിയേഷനും രം​ഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് അസോസിയേഷൻ ഈ വിവരങ്ങൾ പുറത്ത് വിട്ടത്.

Top