നടി ശ്രദ്ധാ കപൂറിന്റെ സഹോദരന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍

ഡൽഹി: ലഹരിമരുന്ന് കേസിൽ നടൻ സിദ്ധാന്ത് കപൂർ അറസ്റ്റിൽ. നടൻ ശക്തി കപൂറിന്റെ മകനും നടി ശ്രദ്ധാ കപൂറിന്റെ സഹോദരനുമാണ് സിദ്ധാന്ത് കപൂർ. മയക്കുമരുന്ന് ഉപയോഗിച്ചതായി പരിശോധനയിൽ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ബംഗളൂരു സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

ഞായറാഴ്ച ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് അതിഥികൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്ന് റേവ്‌ പാർട്ടിയിൽ പങ്കെടുത്ത 35 അതിഥികളെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ സിദ്ധാന്ത് കപൂർ അടക്കം അഞ്ചുപേരുടെ പരിശോധനാഫലം പോസിറ്റീവ് ആകുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സിദ്ധാന്ത് കപൂർ അടക്കം അഞ്ചുപേർക്കെതിരെയാണ്‌ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

Top