ഷെയിന്‍ വിവാദം; ഇന്ന് കൊച്ചിയില്‍ അമ്മയുമായി ചര്‍ച്ച നടത്തും

ടന്‍ ഷെയിന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ അമ്മയുമായി ചര്‍ച്ച ഇന്ന്. ഷെയിന്‍ നിഗത്തിന്റെ വിശദീകരണം കേട്ട അമ്മ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന നിലപാടിലാണിപ്പോള്‍. അതിനായി ഫെഫ്ക ജന.സെക്രട്ടറി ബി.ഉണ്ണികൃഷ്ണനും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും ചേര്‍ന്നാണ് ഇന്ന് കൂടിക്കാഴ്ച നടത്തുക.

മുടങ്ങിയ വെയില്‍, ഖുര്‍ബാനി, ഉല്ലാസം എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ഷെയിനിന്റെ ഭാഗത്തുനിന്നും എല്ലാ വിധ സഹകരണവും ഉറപ്പായിട്ടുണ്ട്.

താരസംഘടന ഭാരവാഹികള്‍ ചേര്‍ന്ന് ശനിയാഴ്ച രാത്രി ഷെയിനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് വൈകീട്ട് കൊച്ചിയില്‍ വച്ചാണ് ചര്‍ച്ച നടക്കുക. ശേഷം ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി നിര്‍മ്മാതാക്കളെ കാണാനാണ് നിലവിലുള്ള തീരുമാനം.

Top