ഞാന്‍ ഗന്ധര്‍വ്വന്‍ ഷൂട്ട് ചെയ്ത വീടിന്റെ മുമ്പില്‍ നിന്നെടുത്ത ഫോട്ടോ പങ്കുവെച്ച് ശാലിന്‍

ലയാളിയുടെ മനസ്സില്‍ പ്രണയത്തിന്റെ പുതിയ അധ്യായം കുറിച്ചിട്ട ചിത്രമായിരുന്നു പത്മരാജന്റെ ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന ചിത്രം. അതിലെ ഗന്ധര്‍വ്വനായ നിതീഷ് ഭരദ്വാജിനെ ആരും മറക്കില്ല. അദ്ദേഹത്തിന് ഇന്നും നിരവധി ആരാധകരുണ്ട്‌. ഇപ്പോഴിതാ ശാലിന്‍ സോയ പങ്കുവെച്ച ഫോട്ടോയാണ് വൈറലാകുന്നത്.

ഞാന്‍ ഗന്ധര്‍വ്വന്‍ ചിത്രീകരിച്ച വീടിന് മുന്നില്‍ നിന്നുള്ള ചിത്രമാണ് ശാലിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഷൂട്ടിങ്ങിന് പോകുമ്പോള്‍ മിക്ക ദിവസവും ഞാന്‍ ഈ വീടിനു മുന്നിലൂടെ കടന്നു പോകാറുണ്ട്. വളരെ പരിചയം തോന്നി. എന്നാല്‍ എങ്ങനെ എന്ന് മാത്രം അറിയില്ല . സുഹൃത്തുക്കളുടെ വീടാണോ എന്നൊക്കെ ആലോചിച്ചു. അപ്പോളാണ് ഒരു സുഹൃത്ത് പറഞ്ഞത്, ഇത് ഞാന്‍ ഗന്ധര്‍വ്വന്‍ ഷൂട്ട് ചെയ്ത വീടാണ്. പെട്ടെന്ന് തന്നെ കാര്‍ നിര്‍ത്തി ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. ചിത്രവും പകര്‍ത്തി. ഒരു നായ കുരച്ചുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു.. അത് എനിക്ക് വേണ്ടിയായിരുന്നോ ഗന്ധര്‍വന് വേണ്ടിയായിരുന്നോ എനിക്ക് അറിയില്ലെന്നും ശാലിന്‍ ചിത്രത്തിനൊപ്പം കുറിച്ചു.

Top