നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി

കോമഡി സ്‌കിറ്റുകളിലൂടെ പ്രേക്ഷക മനസ്സിലിടം നേടിയ താരമാണ് സെന്തില്‍ കൃഷ്ണ. കലാഭവന്‍ മണിയുടെ ജീവിതകഥ പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ സിനിമയിലും താരം തന്റേതായ സ്ഥാനമുറപ്പിച്ചു.

സെന്തില്‍ കൃഷ്ണയുടെ വിവാഹ വാര്‍ത്തയാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചു നടന്ന വിവാഹ ചടങ്ങുകളില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി അഭിനയ ജീവിതം തുടങ്ങിയ താരമാണ് സെന്തില്‍ കൃഷ്ണ. ആഷിക് അബു സംവിധാനം ചെയ്ത വൈറസിലും ഒരു പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു.

Top