സെന്തില്‍ കൃഷ്ണയുടെ വിവാഹ റിസപ്ഷന്‍ വീഡിയോ പുറത്ത്

മിനിസ്‌ക്രീന്‍ താരങ്ങള്‍ ഒന്നടങ്കം അണിനിരന്ന സെന്തില്‍ കൃഷ്ണയുടെ വിവാഹ റിസപ്ഷന്‍ വീഡിയോ പുറത്തു വന്നു. ഓഗസ്റ്റ് 24നായിരുന്നു സെന്തില്‍ കൃഷ്ണയുടെ വിവാഹം. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചു നടന്ന വിവാഹ ചടങ്ങുകളില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

കോമഡി സ്‌കിറ്റുകളിലൂടെ പ്രേക്ഷക മനസ്സിലിടം നേടിയ താരമാണ് സെന്തില്‍ കൃഷ്ണ. കലാഭവന്‍ മണിയുടെ ജീവിതകഥ പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ സിനിമയിലും താരം തന്റേതായ സ്ഥാനമുറപ്പിച്ചു.

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി അഭിനയ ജീവിതം തുടങ്ങിയ താരമാണ് സെന്തില്‍ കൃഷ്ണ. ആഷിക് അബു സംവിധാനം ചെയ്ത വൈറസിലും ഒരു പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു.

Top