‘ഈ ഉരുക്കു വനിതയെ രാഷ്ട്രത്തിനായി സമര്‍പ്പിക്കുന്നു’;കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ബിബിന്‍

ടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജിന് പെണ്‍കുഞ്ഞ് പിറന്നു. അച്ഛനായ സന്തോഷ വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെയാണ് ബിബിന്‍ ആരാധകരുമായി പങ്കുവച്ചത്.

പ്രിയപ്പെട്ട കൂട്ടുകാരെ, ഇന്നു രാവിലെ 5.47 നു ഞാന്‍ ഈ രാഷ്ട്രത്തിന്റെ രാഷ്ട്രപിതാവ് ആയി ചുമതലയേറ്റ കാര്യം നിങ്ങളെ എല്ലാവരേയും അറിയിക്കുന്നു. നല്ലൊരു ഉരുക്കു വനിതയെ ഞാന്‍ ഈ രാഷ്ട്രത്തിനായി സമര്‍പ്പിക്കുന്നു”.എന്നായിരുന്നു മകളോടൊപ്പമുള്ള ചിത്രത്തോടൊപ്പം ബിബിന്‍ കുറിച്ചത്.

മാലിപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയാണ് ബിബിന്റെ ഭാര്യ . 2018 മേയ് 20നായിരുന്നു ഇരുവരുടേയും
വിവാഹം.

നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ബിബിന്‍. പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്കും വിഷ്ണുവിനൊപ്പം ചേര്‍ന്ന് തിരക്കഥ രചിച്ചു. ജോര്‍ജ് ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബ് കഥയിലൂടെ നായകനായും ബിബിന്‍ മലയാള സിനിമയുടെ ഭാഗമായി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഒരു യമണ്ടന്‍ പ്രേമകഥയില്‍ വില്ലനായും ബിബിന്‍ അഭിനയിച്ചിട്ടുണ്ട്.

Top