Actor Sanjay Dutt due for early release

ന്യൂഡല്‍ഹി; മുംബൈ സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് ഫെബ്രുവരി അവസാനവാരം മോചിതനാകും.

ജയിലിലെ നല്ലപെരുമാറ്റം കണക്കിലെടുത്താണ് നടപടി. ഒക്ടോബറിലാണ് സഞ്ജയ് ദത്തിന്റെ ശിക്ഷാകാലവധി തീരേണ്ടത്. എന്നാല്‍ ഫെബ്രുവരി 27 ന് സഞ്ജയ് ജയില്‍ മോചിതനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

250ലേറെപ്പേര്‍ കൊല്ലപ്പെട്ട 1993 ലെ മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് എകെ 56 തോക്കുകളും ഗ്രനേഡുകളും പിസ്റ്റളും കൈവശം വച്ചതിനാണ് ആയുധ നിയമപ്രകാരം സഞ്ജയ് ദത്തിന് സുപ്രീം കോടതി അഞ്ചു വര്‍ഷം തടവു വിധിച്ചത്.

ഇതില്‍ വിചാരണ കാലയളവില്‍ 18 മാസം തടവില്‍ കിടന്നതു കുറച്ചാല്‍ ഇനി 42 മാസം കൂടി ജയില്‍ ശിക്ഷ അനുഭവിക്കണം. ആയുധങ്ങള്‍ കൈവശം വച്ച കേസില്‍ സഞ്ജയ് ദത്തിനു ‘ടാഡ’ കോടതി വിധിച്ച ആറുവര്‍ഷം തടവ് സുപ്രീം കോടതി അഞ്ചുവര്‍ഷമായി കുറയ്ക്കുകയായിരുന്നു.

Top