വിവാഹശേഷം സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു; തെന്നിന്ത്യന്‍ നടി സാമന്ത

റെ ആരാധകരുള്ള താരദമ്പതികളാണ് നാഗ ചൈതന്യയും സാമന്തയും.വിവാഹശേഷം സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു എന്നാണ് ഇപ്പോൾ സാമന്ത പറയുന്നത്. അടുത്തിടെ ചെയ്ത സിനിമകളെല്ലാം വിവാഹത്തിനു മുമ്പ് തീരുമാനിച്ച സിനിമകളാണ്. അതുകൊണ്ടുതന്നെ അവയുടെ വിജയങ്ങളെല്ലാം വിവാഹത്തിനു ശേഷമുണ്ടായത് ആണ് എന്നു പറയാന്‍ സാധിക്കില്ല. വിവാഹത്തിനു ശേഷം പക്ഷേ എനിക്ക് അവസരങ്ങള്‍ കുറഞ്ഞു. മുമ്പ് ചെയ്തതു പോലെ കൂടുതല്‍ സിനിമകള്‍ ലഭിക്കുന്നില്ല.

വിവാഹശേഷം എന്നെ കൊണ്ട് കൂടുതലായി സിനിമയില്‍ എന്തുചെയ്യിക്കാനാകും എന്ന് സംവിധായകര്‍ക്ക് അറിയാത്തതുകൊണ്ടാവും അവസരങ്ങള്‍ കുറയുന്നത്- സാമന്ത പറയുന്നു. അതേസമയം ബോളിവുഡിലേക്ക് പോകാന്‍ ആലോചനയില്ലെന്നും സാമന്ത പറയുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ നിലനില്‍ക്കാനാണ് തീരുമാനമെന്നും സാമന്ത പറയുന്നു.

സാമന്തയും നാഗചൈതന്യയും ഏറ്റവും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ച ചിത്രം മജ്ലിയായിരുന്നു. ബോക്സോഫീസില്‍ മികച്ച വിജയമാണ് ചിത്രം നേടിയത്. ശിവ നിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്തത്.

Top