ഈ നടന്റെ മകനും ഇനി ബോളിവുഡിലേക്ക്; ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് സല്‍മാന്‍ഖാന്‍

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ നമശി ചക്രവര്‍ത്തി. രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്യുന്ന ബാഡ് ബോയിയിലൂടെയാണ് നമശി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ നടന്‍ സല്‍മാന്‍ ഖാനാണ് പുറത്തുവിട്ടിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് താരം പോസ്റ്റര്‍ പങ്കുവെച്ചത്.

‘എല്ലാ ആശംസകളും നമശി! പോസ്റ്റര്‍ തകര്‍ത്തു!’, എന്നാണ് പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ട് സല്‍മാന്‍ കുറിച്ചിരിക്കുന്നത്. സിനിമയുടെ നിര്‍മാതാവ് സജിദ് ഖുറേഷിയുടെ മകള്‍ അമ്രിന്‍ ഖുറേഷിയാണ് നമശിയുടെ നായികയായെത്തുന്നത്.

സജിദ് ഖുറേഷിയെ കൂടാതെ ധവല്‍ ജയന്തിലാല്‍ ഗാഡ, വാക്കി ഖാന്‍ എന്നിവരാണ് സിനിമയുടെ മറ്റ് നിര്‍മാതാവ്.

Top