ബിന്ദുവിന്റെ ഭര്‍ത്താവും അസിസ്റ്റന്റ് ഡയറക്ടറുമായിരുന്ന ബിജുവിനോടായിരുന്നു സൗഹൃദം

നിരവധി ചിത്രങ്ങളിലൂടെ നായകനും വില്ലനുമൊക്കെയായി ആരാധകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് സായി കുമാര്‍. തനിക്കും കുടുംബത്തിനുമെതിരെ ഉണ്ടായ വിവാദങ്ങള്‍ക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോള്‍

ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം 2009 ലാണ് സായി കുമാര്‍ ബിന്ദു പണിക്കറെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹ മോചനത്തിന് മുമ്പ് തന്നെ സായി കുമാറും ബിന്ദു പണിക്കറും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്ന രീതിയില്‍ ഗോസിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അത്തരം ഗോസിപ്പുകളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സായി കുമാര്‍. ബിന്ദുവിന്റെ മാത്രമല്ല, നിരവധി സ്ത്രീകളുടെ പേര് പലരും എടുത്തിട്ടു. ഏറ്റവും ഒടുവിലാണ് ബിന്ദു വന്നത്. എന്നാല്‍ സത്യത്തില്‍ എനിക്കന്ന് അവളുമായി വലിയ അടുപ്പം ഇല്ല. ബിന്ദുവിന്റെ ഭര്‍ത്താവും അസിസ്റ്റന്റ് ഡയറക്ടറുമായിരുന്ന ബിജുവിനോടായിരുന്നു സൗഹൃദമെന്നും താരം പറഞ്ഞു.

Top