റിവഞ്ച് ത്രില്ലര്‍ ചിത്രവുമായി നടന്‍ റോഷന്‍ എത്തുന്നു

ടന്‍ റോഷന്‍ ബഷീര്‍ നായകനാകുന്ന പുതു ചിത്രം എത്തുന്നു. ‘വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ബിജോയ് പി.ഐ ആണ്.

ചിത്രത്തില്‍ വിന്‍സെന്റ് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് റോഷന്‍ അവതരിപ്പിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന് ശേഷം റോഷന്‍ വേഷമിടുന്ന മലയാള ചിത്രമാണിത്.

അഖില്‍ ഗീതാനന്ദ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. റിവഞ്ച് ത്രില്ലര്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. സഞ്ജീവ് കൃഷ്ണന്‍ പശ്ചാത്തല സംഗീതവും കിരണ്‍ വിജയ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

വാണിമഹല്‍ ക്രീയേഷന്‍സ് ആണ് നിര്‍മ്മാണം. വിന്‍സെന്റ്, ഹോജ, പോപ്പ് എന്നീ മൂന്ന് കഥാപാത്രങ്ങളുമായി കോര്‍ത്തിണക്കിയ ‘വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്’ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്ത പുലര്‍ത്തുന്നു.

കുരിശുമല, ആരുവാമൊഴി, തിരുവനന്തപുരം എന്നീ ലൊക്കേഷനുകളില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ‘വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്’ ജൂണ്‍ അവസാനവാരം ഒടിടി പ്ലാറ്റുഫോമുകളില്‍ റിലീസ് ചെയ്യും.

 

Top