നടന്‍ ഋഷി കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

rishi

മുംബൈ: ബോളിവുഡ് നടന്‍ ഋഷി കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയിലാണ് ശ്വാസതടസത്തെ തുടര്‍ന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് സഹോദരനും നടനുമായ രണ്‍ധീര്‍ കപൂര്‍ പറഞ്ഞു.

അര്‍ബുദ രോഗബാധിതനായ ഋഷി കപൂര്‍ നേരത്തെ ഒരു വര്‍ഷത്തോളം ചികിത്സയുമായി ബന്ധപ്പെട്ട് യു.എസിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎസിലെ ചികിത്സ കഴിഞ്ഞ് ഇന്ത്യയില്‍ തിരികെ എത്തിയത്.

പിന്നീട് ഫെബ്രുവരിയില്‍ അണുബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലും പനി ബാധിച്ച് മുംബൈയിലെ ആശുപത്രിയിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു.

Top