ഡോക്ടറായി റിമ എത്തുന്നു ‘സണ്ണി സൈഡ് ഊപര്‍’ വെബ് സീരീസിൽ

ഴു ജീവിതകഥകളുമായി വരുന്ന വെബ് സീരീസ് സിന്ദഗി ഇന്‍ ഷോര്‍ട്ട് വരുന്നു. വ്യത്യസ്ത കഥാപശ്ചാത്തലമുള്ള ഏഴു കുഞ്ഞു ചിത്രങ്ങളായാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. സീരീസ് റിലീസാക്കുക ഫ്ലിപ്കാര്‍ട്ട് വീഡിയോയിലാണ്.

വെബ് സീരീസില്‍ റിമയും അഭിനയിക്കുന്നുണ്ട്. സണ്ണി സൈഡ് ഊപര്‍ എന്ന ഹ്രസ്വചിത്രത്തിലാണ് റിമ അഭിനയിക്കുന്നത്. ഡോക്ടറുടെ വേഷത്തിലാണ് ചിത്രത്തില്‍ താരം എത്തുന്നത്. സംവിധായിക വിജേത കുമാര്‍ ആണ്.

ഗൗതം ഗോവിന്ദ് ശര്‍മ്മ, പുനര്‍വാസു നായിക്, രാകേഷ് സെയിന്‍, സ്മൃതിക പാണിഗ്രഹി, താഹിറ കശ്യപ് ഖുറാന, ഡോ വിനയ് ഛവാല്‍ തുടങ്ങിയവരാണ് മറ്റ് സംവിധായകര്‍. സിഖ്യ എന്റര്‍ടെയിന്‍മെന്റ് ആണ് നിര്‍മാണം. ഫെബ്രുവരി 19നാണ് റിലീസ് ചെയ്യുന്നത്.

Top