നടന്‍ റെഡിന്‍ കിംഗ്‌സ്‌ലി വിവാഹിതനായി;നടിയും മോഡലുമായ സംഗീതയാണ് വധു

മിഴ് സിനിമകളിലൂടെ കോമഡി റോളുകളിലൂടെ കൈയടി നേടിയ റെഡിന്‍ കിംഗ്‌സ്‌ലി വിവാഹിതനായി. ടെലിവിഷന്‍ നടിയും മോഡലുമായ സംഗീതയാണ് വധു. ഇരുവരുടെയും വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. സഹപ്രവര്‍ത്തകരും ആരാധകരും ആശംസകളുമായി എത്തുന്നുണ്ട്.

സിനിമയില്‍ എത്തുന്നതിന് മുന്‍പ് ഡാന്‍സറും ഇവന്റ് ഓര്‍ഗനൈസറുമായിരുന്നു റെഡിന്‍ കിംഗ്‌സ്‌ലി. അഭിനേതാവായി അരങ്ങേറുന്നതിന് മുന്‍പ് ബിഗ് സ്‌ക്രീനില്‍ ആദ്യമായി എത്തിയതും നര്‍ത്തകനായി ആയിരുന്നു. 1998 ല്‍ പുറത്തെത്തിയ അവള്‍ വരുവാലാ എന്ന ചിത്രമായിരുന്നു അത്. നെല്‍സണ്‍ ദിലീപ്കുമാറിന്റെ കോലമാവ് കോകിലയിലൂടെ ആയിരുന്നു നടനായുള്ള അരങ്ങേറ്റം.

എല്‍കെജി, ഗൂര്‍ഖ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ഡോക്ടറിലെ കഥാപാത്രമാണ് ശ്രദ്ധ നേടികൊടുത്തത്. മികച്ച കോമിക് ടൈമിംഗിന്റെ പേരില്‍ തമിഴ് സംവിധായകരുടെയൊക്കെ ശ്രദ്ധ നേടിയിട്ടുള്ള റെഡിന്‍ ഇതിനകം അണ്ണാത്തെയിലും ജയിലറിലും രജനികാന്തിനൊപ്പവും ബീസ്റ്റില്‍ വിജയ്‌ക്കൊപ്പവും കാതുവാക്കുള്ള രണ്ട് കാതലില്‍ വിജയ് സേതുപതിക്കൊപ്പവും മാര്‍ക്ക് ആന്റണിയില്‍ വിശാലിനൊപ്പവും അഭിനയിച്ചു.

Top