മയക്കുമരുന്ന് കേസില്‍ നടന്‍ രവി തേജ ഇഡിക്ക് മുന്നില്‍ ഹാജരായി

ബെം​ഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടന്‍ രവി തേജ ഇഡിക്ക് മുന്നില്‍ ഹാജരായി. കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ പുരി ജഗന്നാഥ്, നടി ചാര്‍മി, നടി രാകുല്‍ പ്രീത് സിംഗ് എന്നിവരെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

ടോളിവുഡിലെ 12 ഓളം പേര്‍ക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അന്വേഷണം. 2017 ലാണ് കേസുമായി ബന്ധപ്പെട്ടു 20 ഓളം പേരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് തെലുങ്ക് ചലചിത്ര മേഖലയുമായി ബന്ധപ്പെട്ട പ്രമുഖരുടെ പേരുകള്‍ പുറത്ത് വന്നത്.

തെലുങ്ക് നടന്‍ രവി തേജയെ കൂടാതെ തെന്നിന്ത്യന്‍ നടന്‍ റാണാ ദഗുബാട്ടിക്കും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കലിന്റെ തെളിവുകള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് താരങ്ങളോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

 

Top