കൊറോണ മുന്‍കരുതല്‍; തമിഴ്‌നാട് സര്‍ക്കാരിന് അഭിനന്ദനവുമായി രജനികാന്ത്

ചെന്നൈ: കൊറോണ വൈറസ് വ്യാപനത്തിനെതിരെ മുന്‍കരുലിന്റെ ഭാഗമായി തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളെയും നടപടികളെയും അഭിനന്ദിച്ച് നടന്‍ രജനികാന്ത്. ട്വിറ്ററിലൂടെയാണ് സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ട് രജനികാന്ത് രംഗത്തെത്തിയത്.

കൊറോണ വൈറസ് പടരാതിരിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ അഭിനന്ദാര്‍ഹമാണ്. വൈറസ് പടരാതിരിക്കാന്‍ ജനങ്ങളായ നാമെല്ലാം സര്‍ക്കാരുമായി കൈകോര്‍ക്കണമെന്നും രജനികാന്ത് അഭിപ്രായപ്പെട്ടു. പ്രതിരോധ നടപടികളുടെ ഭാഗമായി ചിലര്‍ക്കൊക്കെ വരുമാനം നിലച്ചിട്ടുണ്ട്. അവര്‍ക്ക് ധനസഹായം നല്‍കിയാല്‍ അത് വലിയ കാര്യമായിരിക്കുമെന്ന് രജനികാന്ത് ട്വീറ്റ് ചെയ്തു.

Top