വീണ്ടുമൊരു താര വിവാഹം; രാജന്‍.പി. ദേവിന്റെ മകന്‍ ഉണ്ണി വിവാഹിതനായി

ഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹത്തിന് ശേഷം മലയാളത്തിലെ മറ്റൊരു താരപുത്രന്റെ വിവാഹ വാര്‍ത്തയാണ്‌ ഇപ്പോള്‍ വന്നിരിക്കുന്നത്. അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ മകനും നടനുമായ ഉണ്ണി പി ദേവ് വിവാഹിതനായി. പ്രിയങ്കയാണ് വധു.

ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം. ചടങ്ങില്‍ പങ്കെടുക്കാന്‍ സിനിമയില്‍ നിന്നും സീരിയല്‍ രംഗത്ത് നിന്നും നിരവധി താരങ്ങള്‍ എത്തിയിരുന്നു.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയിലൂടെയാണ് ഉണ്ണി പി ദേവ് സിനിമയിലേക്കുള്ള അരങ്ങേറ്റം നടത്തിയത്. ശേഷം രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി എന്നീ സിനിമകളിലും ഉണ്ണി അഭിനയിച്ചു. ഉണ്ണിയുടെ സഹോദരന്‍ ജിബില്‍ രാജും അഭിനയ രംഗത്തുണ്ട്.

Top