‘പൊന്മകള്‍ വന്താല്‍’; ജ്യോതികയുടെ അഭിനയം ശരിക്കും പ്രശംസയര്‍ഹിക്കുന്നു: രാധിക

ജ്യോതികയെ കേന്ദ്ര കഥാപാത്രമാക്കി ജെ.ജെ. ഫ്രഡറിക്ക് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പൊന്മകള്‍ വന്താല്‍. റിലീസുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച ഈ സിനിമയ്ക്ക് ഇപ്പോഴിതാ പ്രശംസയുമായി രംഗത്ത് വന്നിരിക്കുകയാണ് നടി രാധിക ശരത്കുമാര്‍.

ജ്യോതികയുടെ അഭിനയം ശരിക്കും പ്രശംസയര്‍ഹിക്കുന്നുവെന്ന് അവര്‍ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ‘പൊന്മഗള്‍ വന്താലിന്റെ പ്രത്യേക പ്രദര്‍ശനം കാണാനിടയായി. ശരിക്കും വ്യഗ്രമായ, കൃത്യമായി എഴുതിയ തിരക്കഥ. ഈ കാലഘട്ടത്തില്‍ പ്രസക്തമായ വിഷയത്തെ ശക്തമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. സൂര്യയ്ക്കും ജ്യോതികയ്ക്കും എന്റെ അഭിനന്ദങ്ങള്‍ നിങ്ങളുടെ പ്രയത്‌നങ്ങള്‍ വിജയിക്കട്ടെ. ജ്യോതികയുടെ അഭിനയവും പ്രശംസനീയമാണ്,’ രാധിക കുറിച്ചു.

ഈ സിനിമ നിര്‍മ്മിക്കുന്നത് സൂര്യയാണ്. കോടതിമുറിയിലെ സംഭവങ്ങളുമായി മുന്നോട്ട് പോകുന്ന സിനിമയില്‍ നീതിയ്ക്ക് വേണ്ടി പോരാടുന്ന നായികാ കഥാപാത്രമായ വക്കീലായാണ് ജ്യോതിക എത്തുന്നത്. ജ്യോതികയെ കൂടാതെ മുതിര്‍ന്ന താരങ്ങളായ കെ. ഭാഗ്യരാജ്, പ്രതാപ് പോത്തന്‍, പാര്‍ഥിപന്‍, പാണ്ഡിരരാജന്‍ തുടങ്ങിയവരും സിനിമയിലെത്തുന്നു.

തമിഴില്‍ നിന്നും ഒ.ടി.ടി വഴി പ്രദര്‍ശനത്തിനെത്തുന്ന ആദ്യ സിനിമയായിരിക്കും ‘പൊന്മഗള്‍ വന്താല്‍’. കൊറോണ വ്യാപനവും ലോക്ഡൗണും മുന്നിര്‍ത്തിയാണ് ചിത്രം ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നത്. ഏപ്രില്‍ 27-ന് തിയേറ്റര്‍ റിലീസ് തീരുമാനിച്ച ചിത്രം ആമസോണ്‍ പ്രൈം വീഡിയോ വാങ്ങുകയായിരുന്നു. മേയ് 29-ന് ആമസോണ്‍ പ്രൈമിലൂടെ സിനിമ റിലീസ് ചെയ്യുന്നത്.

Top