18-ാം വയസ്സില്‍ മിസ്സ് വേള്‍ഡ്! ലോകസുന്ദരിപ്പട്ടം നേടിയിട്ട് 20 വര്‍ഷം കടന്നു: പ്രിയങ്ക

ലോകമെമ്പാടും ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. പതിനെട്ട് വയസ്സുള്ളപ്പോള്‍ ലോകസുന്ദരിപ്പട്ടം സ്വന്തമാക്കിയ ഒരു ഫോട്ടോ ആണിപ്പോള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 2000ലാണ് താരം ലോക സുന്ദരിപ്പട്ടം സ്വന്തമാക്കിയത്.

ചിത്രം പങ്കുവച്ചതോടെ നിരവധി പേര്‍ ചിത്രത്തിനായി കമന്റുകളും ലൈക്കുകളും നല്‍കിയിട്ടുള്ളത്.

18 വയസ്സ് മിസ്സ് വേള്‍ഡ്! സഹസ്രാബ്ദത്തിന്റെ തിരിവ് … 2000 വര്‍ഷം! ഇന്നലെ ഞാന്‍ ഈ സ്വപ്നം ജീവിച്ചിരുന്നതായി തോന്നുന്നു. ഇപ്പോള്‍, ഏകദേശം 20 വര്‍ഷത്തിനുശേഷം, സ്ഥിതിഗതികള്‍ മാറ്റുന്നതിനുള്ള എന്റെ ഉത്സാഹം ശക്തമായി തുടരുന്നു. അവര്‍ക്ക് അര്‍ഹമായ അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ മാറ്റം വരുത്താന്‍ പെണ്‍കുട്ടികള്‍ക്ക് അധികാരമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. -പ്രിയങ്ക ചോപ്ര കുറിച്ചു.

Top