ആരാധകന്റെ ട്രോളിന് അനുകൂല മറുപടിയുമായി പൃഥ്വി

Prithviraj

രാധകരുടെ ട്രോളിന് വളരെ കൃത്യതയോടെ മറുപടി നല്‍കുന്ന താരമാണ് പൃഥ്വിരാജ്.
ഇക്കുറി രസകരമായ ട്രോളിന് പൃഥ്വി നല്‍കിയ മറുപടി കൈയടികളോടെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

പൃഥ്വി ട്വിറ്ററില്‍ പങ്കുവച്ച പുതിയ ചിത്രത്തിന് താഴെ് ഒരു ആരാധകന്‍ മ്മൂട്ടിയുടെ ഫോട്ടോ അടക്കമിട്ട കമന്റിനാണ് പൃഥ്വി മറുപടി കൊടുത്തത്.’രാജുവേട്ടാ ഈ ഫോട്ടോ ഒക്കെ കാണുമ്പോള്‍ ആണ് ചേട്ടന്‍ ഇട്ടേക്കുന്ന ഫോട്ടോ ഒക്കെ എടുത്തു കിണറ്റില്‍ ഇടാന്‍ തോന്നുന്നത്.’ മമ്മൂട്ടിയുടെ ഒരു ചിത്രം പങ്കുവച്ച ആരാധകന്‍ കുറിച്ചു. ഇതിനു മറു പടിയായി കമന്റ് പേസ്റ്റ് ചെയ്ത് പൃഥ്വി നല്‍കിയ മറുപടി ‘സത്യം.’ എന്നാണ്. പൃഥ്വിയുടെ ഈ ട്വീറ്റ് ഇതിനോടകം സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുകയാണ്.

Top