പൃഥ്വിരാജ് ഇനി ‘അബ്ദുള്ള മരക്കാർ’; ‘തീർപ്പ്’ ക്യാരക്ടർ പോസ്റ്റർ പുറത്ത്, റിലീസ് 25ന്

ടുവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ‘തീർപ്പ്’. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് അമ്പാട്ടാണ്. ഏതാനും നാളുകൾക്ക് മുമ്പ് പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. റിലീസിനോട് അനുബന്ധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമയുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിടുകയാണ്. ഇപ്പോഴിതാ തീർപ്പിന്റെ അവസാന ക്യാരക്ടർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. അബ്ദുള്ള മരക്കാർ എന്ന കഥാപാത്രത്തെയാകും പൃഥ്വിരാജ് തീർപ്പിൽ അവതരിപ്പിക്കുക. മുരളി ​ഗോപിയുടേതാണ് തിരക്കഥ. ഓ​ഗസ്റ്റ് 25നാണ് ചിത്രത്തിന്റെ റിലീസ്.

Top