പൃഥ്വിരാജ് ചിത്രം ‘ബ്രദേഴ്‌സ് ഡേ’യുടെ ടീസര്‍ പുറത്തിറങ്ങി

പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ബ്രദേഴ്‌സ് ഡേ’യുടെ ടീസര്‍ പുറത്തിറങ്ങി. കോമഡിയും ആക്ഷനും ചേര്‍ന്ന എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. പ്രേംനസീറിനെ പൃഥ്വിരാജ് അനുകരിക്കുന്നതും പെണ്‍വേഷത്തില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെത്തുന്നതും ഉള്‍പ്പെടെയുള്ള രസകരമായ രംഗങ്ങള്‍ നിറഞ്ഞതാണ് ടീസര്‍.

കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൊള്ളാച്ചിയും കൊച്ചിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗാ മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജിത്തു ദാമോദറാണ്. ഒപ്പത്തിലൂടെ ശ്രദ്ധേയരായ 4 മ്യൂസിക്‌സാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Top