പ്രേക്ഷകരെ ഭരിക്കാൻ ചെന്നാൽ അവർ പല കടുത്ത തീരുമാനങ്ങളും എടുക്കും ; പ്രതാപ് പോത്തൻ

Actor Prathap pothen,

ലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള പ്രശ്‌നങ്ങളാണ് ചില താരങ്ങളുടെ അഭിപ്രായപ്രകടനത്തിലൂടെയും,തുറന്നുപറച്ചിലിലൂടെയും നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടനും ,സംവിധായകനുമായ പ്രതാപ് പോത്തന്‍.

ഫെയ്സ്ബൂക്കിലൂടെയാണ് പ്രതാപ് പോത്തൻ തന്റെ അഭിപ്രായം അറിയിച്ചിരിക്കുന്നത്. പ്രേക്ഷകർ ഇല്ലെങ്കിൽ സിനിമ ഉണ്ടാവില്ല, പ്രേക്ഷകരെ ഭരിക്കാൻ ചെന്നാൽ , അവർ പല കടുത്ത തീരുമാനങ്ങളും എടുക്കും. ഒരു അഭിനേതാവിന്റെ ചുമതല പ്രേക്ഷകരെ സന്തോഷിപ്പിക്കുക എന്നതാണ് എന്നും പോസ്റ്റിൽ പറയുന്നു.

നടി പാർവതി നടത്തിയ കസബ പരമർശത്തിന്റെ ഭാഗമായാണ് സിനിമാരംഗത്തെ ഈ അഭിപ്രായപ്രകടനം. കസബ ചിത്രത്തിൽ സ്ത്രീ വിരുദ്ധത ഉണ്ടെന്നാണ് പാർവതി വിമർശിച്ചത്. ”സിനിമയിൽ നായികയുടെ മടിക്കുത്തിൽ നായകൻ പിടിച്ചാൽ സ്ത്രീവിരുദ്ധത. അപ്പോൾ നായകന്റെ ചന്തിയിൽ നായിക അടിച്ചാൽ പുരുഷ വിരുദ്ധത ആവില്ലേ ?. അല്ലെങ്കിലും സിനിമയിലെ ആണുങ്ങളുടെ സംരക്ഷണത്തിന് സംഘടന ഇല്ലല്ലോ.” എന്നും പ്രതാപ് പോത്തൻ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

പാർവതിയുടെ പുതിയ ചിത്രം മൈ സ്റ്റോറിയിലെ ഗാനത്തിലാണ് ഇത്തരത്തിൽ നായകൻന്റെ പിന്നിൽ അടിക്കുന്ന രംഗമുള്ളത്. ചിത്രത്തിലെ ഗാനങ്ങൾക്ക് ഡിസ് ലൈക്ക് അടിച്ചാണ് പർവതിയോടുള്ള പ്രതിക്ഷേധം പ്രേക്ഷകർ രേഖപ്പെടുത്തിയത്.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണരൂപം . . .

തെരുവിൽ സര്ക്കസ് കളിക്കുന്നവരും , സിനിമയിൽ അഭിനയിക്കുന്നവരും തമ്മിൽ വളരെ വിത്യാസം ഉണ്ട്. തെരുവിൽ കളിക്കുന്നവർക് കാണുന്നവർ ഇഷ്ടമുണ്ടെങ്കിൽ , ഇഷ്ടമുള്ള പൈസ കൊടുത്താൽ മതി. പക്ഷേ ഒരു സിനിമ കാണാൻ ചെല്ലുമ്പോൾ, പടം ഇഷ്ടം ആയാലും ഇല്ലെങ്കിലും അവർ പറഞ്ഞു വെച്ചിരിക്കുന്ന ക്യാഷ് കൊടുക്കണം.

ഞാൻ ഉൾപ്പടെ ഉള്ള സിനിമ പ്രവർത്തകർ ജീവിച്ചു പോകുന്നത് സാധാരണക്കാർ ആയ മനുഷ്യരുടെ വിയർപ്പിന്റെ വിലയിൽ നിന്ന് മാറ്റി വെക്കുന്ന ഒരു അംശം കൊണ്ടാണ്.ഞങ്ങൾ ഉൾപ്പടെ ഉള്ള പലരും അത് മറന്നു പോകുമ്പോൾ ആണ് പല പ്രശ്നങ്ങളും ഉണ്ടാവുന്നത്. പ്രേക്ഷകർ ഇല്ലെങ്കിൽ സിനിമ ഉണ്ടാവില്ല, പ്രേക്ഷകരെ ഭരിക്കാൻ ചെന്നാൽ , അവർ പല കടുത്ത തീരുമാനങ്ങളും എടുക്കും. ഒരു അഭിനേതാവിന്റെ ചുമതല പ്രേക്ഷകരെ സന്തോഷിപ്പിക്കുക എന്നതാണ്.

ഞങ്ങളെ പോലെ പലരും വളർന്നു വന്നത് പ്രേക്ഷകരുടെ നല്ല മനസ്സ് കൊണ്ട് മാത്രമാണ്. അത് മറക്കുന്നവരെ പ്രേക്ഷകർ ഓർമ്മിപ്പിക്കാൻ വേണ്ടി തിരഞ്ഞെടുക്കുന്ന വഴി ചിലപ്പോൾ ഭീകരവും ആയിരിക്കും.
#പ്രേക്ഷകർക്കൊപ്പം

Top