വധഭീഷണിയെ ഭയക്കുന്നില്ല ; തന്റെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുമെന്ന് പ്രകാശ് രാജ്‌

ചെന്നൈ : വധഭീഷണിയെ ഭയക്കുന്നില്ലെന്നും തന്റെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുമെന്നും നടന്‍ പ്രകാശ് രാജ്. ഗൗരി ലങ്കേഷിന്റെ ഘാതകര്‍ തന്നെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഗൗരിയെ കൊന്നവര്‍ എന്നെയും ഇല്ലാതാക്കാന്‍ പദ്ധതിയിട്ടു എന്നാണ് പ്രത്യേക അന്വേഷണ സംഘം വെളിപ്പെടുത്തിയത്. എന്റെ ശബ്ദം ഇനിയും ഉയരും, കൂടുതല്‍ കരുത്തോടെ.’- പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.

Top