പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പേള്‍ പുരി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ പേള്‍ പുരിയെ അറസ്റ്റ് ചെയ്തു. നാഗിന്‍ സീരിയലിലൂടെ ജനശ്രദ്ധ നേടിയ താരത്തെ മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് പേള്‍ പുരിക്കെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ് താരം.

അതേസമയം, ടെലിവിഷന്‍ മേഖലയിലെ നിരവധി പ്രമുഖരാണ് താരം നിരപരാധിയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. നാഗിന്‍ സീരിയലിന് പുറമെ ഫിര്‍ ഭി നാ മാനെ ബത്തമീസ് ദില്‍, ബേപ്പനാ പ്യാര്‍ എന്നിവയിലെ വേഷങ്ങള്‍ കൊണ്ടും ശ്രദ്ധേയനായ വ്യക്തിയാണ് പേള്‍ പുരി.

 

Top