കസബ വിമർശനം ; സൈബര്‍ ആക്രമണത്തിനെതിരെ നടി പാര്‍വതി പരാതി നല്‍കി

കൊച്ചി: മമ്മൂട്ടി നായകനായ കസബ ചിത്രത്തിനെ വിമർശിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന നടി പാര്‍വതി സൈബര്‍ സെല്ലില്‍ പരാതി നല്‍കി.

സിനിമയെ കുറിച്ച്‌ നടത്തിയ പരാമര്‍ശത്തിന് ശേഷം തന്നെ വ്യക്തിഹത്യ ചെയ്യാനും മോശമായി കാണിക്കാനും ഫേസ്ബുക്ക്,​ വാട്ട്സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ വഴി ശ്രമങ്ങൾ നടക്കുന്നുവെന്ന് പാര്‍വതി പരാതിയില്‍ ചൂണ്ടിക്കാട്ടി.

Top