‘അന്തസുള്ള ശക്തിമാന്‍’; പുതിയ മേക്കോവറുമായി മുകേഷ്

തൊണ്ണൂറുകളില്‍ കുട്ടികളുടെ സൂപ്പര്‍ ഹീറോയായിരുന്നു ശക്തിമാന്‍. ബോളിവുഡ് താരം മുകേഷ് ഖന്നയായിരുന്നു ശക്തിമാനായി വേഷമിട്ടത്. ഇപ്പോഴിതാ മലയാള സിനിമ നടന്‍ മുകേഷിന്റെ ശക്തിമാന്‍ മേക്കോവര്‍ വൈറലാകുകയാണ്. ഒമര്‍ ലുലു ചിത്രം ധമാക്കയ്ക്കു വേണ്ടിയാണ് താരത്തിന്റെ പുതിയ മേക്കോവര്‍.

https://www.facebook.com/omarlulu/photos/a.371767193220044/796462797417146/?type=3&eid=ARB5EU1ps7TKwzpZ52uvo_n1VNhnX5Nyv8bIz1q_ji43pS5UPv0r0xieQ084EHi01w0zBsuuKjJj5PVj&__xts__%5B0%5D=68.ARCpw-AUlXKGy9QA3Wr3iXNkDa_eUqW-z-Q-APuyG0zWVL09vtC024tgRn1-7DCMAeZJ-8HdXBoBmdU74Q4ERM3yFugwEQKvFlEa-BzwZmfTD-aQnztxaK43J85cR27abFI8Us9ChAej8uzsMpH12rAryZfC4os-zbXMdraHRoOSdRv8LBx9tyZy4MpF00uaq6dZ6vcWc5cTC8L-0icqVqtsNzET0ZLAwen7PSFCLLSIHYpyuJSeWEJDzvIxjIa9hqbnypWDy5ZB9I6nKM52G1eHxgdOShM0S8nkyae_yinNvBaxwq-8P6xz2Z1QQTtQw6dt-udXT0Sp-FIj8dFQkG4&__tn__=EEHH-R

അന്തസുള്ള ശക്തിമാന്‍ എന്ന ക്യാപ്ഷനോടെയാണ് ഒമര്‍ ലുലു മുകേഷിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ഒരു അഡാര്‍ ലൗവിനു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധമാക്ക. അരുണാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ബാലു വര്‍ഗീസ്, ഗണപതി, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Top