വീണ്ടും ചിത്രം വരച്ച് വിസ്മയിപ്പിച്ച് പ്രണവ്; ഇത്തവണ താരരാജാവിനൊപ്പം

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തകളില്‍ ഇടംപിടിച്ച കലാകാരനാണ് പ്രണവ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനെത്തിയപ്പോഴാണ് ഭിന്നശേഷിക്കാരനായ പ്രണവ് ആദ്യമായി വാര്‍ത്തകളില്‍ ഇടം നേടിയത്. പിന്നീട് പ്രണവ് തന്റെ ഇഷ്ടതാരം സ്‌റ്റൈല്‍മന്നന്‍ രജനീകാന്തിനെ കാണാന്‍ ചെന്നൈയിലെ വീട്ടില്‍ എത്തിയ ചിത്രങ്ങളും വൈറലായിരുന്നു.

എന്നാല്‍ മാസങ്ങള്‍ പിന്നിട്ടപ്പോള്‍ വീണ്ടും പ്രണവ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഈ പ്രവാശ്യം പ്രണവിനെ കാണാന്‍ എത്തിയത് മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ ആണ്. താരത്തിന് സമ്മാനിക്കാനായി ഒടിയന്‍ എന്ന ചിത്രത്തിലെ ‘മാണിക്യന്റെ’ ചെറുപ്പത്തിലെ രൂപമാണ് പ്രണവ് വരച്ചത്. ഈ ചിത്രം താരത്തിന് കൈമാറുകയും ചെയ്തു.

പ്രണവ് മോഹന്‍ലാലിനൊപ്പം ഒരു സെല്‍ഫിയെടുക്കുകയും ചെയ്തു. പ്രണവിനൊപ്പം കുറച്ച് സമയം ചിലവഴിച്ചതിന് ശേഷമാണ്‌
താരം മടങ്ങിയത്.

പിണറായി വിജയനെ കണ്ടതിന് ശേഷം പ്രണവിന്റെ അഭിമുഖം ഒരു തമിഴ് വാരിക എടുത്തിരുന്നു. ആ അഭിമുഖത്തിലായിരുന്നു പ്രണവ് തന്റെ ഇഷ്ട താരത്തെ കാണാനുള്ള ആഗ്രഹം പറയുന്നത്. ഇതിനെ തുടര്‍ന്നായിരുന്നു രജനീകാന്തിനെ കാണാനുള്ള അവസരം അവര്‍ ഒരുക്കിയത്.

Top