‘ബറോസ്’ പോലൊരു സിനിമ ഇന്ത്യയിൽ ആദ്യമെന്ന് മോഹൻലാൽ

മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. മലയാളികളുടെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് കാഴ്ച്ക്കാർ ഏറെയാണ്. ജൂലൈ 29ന് ചിത്രം പാക്കപ്പ് പറഞ്ഞിരുന്നു. ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് നേരത്തെ മോഹൻലാൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ ബറോസ് പോലൊരു സിനിമ ഇന്ത്യയിൽ ആദ്യമായിരിക്കുമെന്ന് പറയുകയാണ് മോഹൻലാൽ.

ഇതൊരു നോട്ടബിൾ സിനിമയാകാൻ സാധിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അവകാശങ്ങളല്ല, അവകാശ വാദവുമല്ല. ഇന്ത്യയിൽ ഇങ്ങനെ ഒരു സിനിമ ആദ്യമായിട്ടായിരിക്കും. ഈ ഒരു കോൺസപ്റ്റിൽ. പ്രേക്ഷകർ എങ്ങനെ സിനിമയെ കാണുന്നു എന്നത് വളരെ ചലഞ്ചിങ്ങാണ്. നല്ലൊരു സിനിമയാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മോഹൻലാൽ പറഞ്ഞു.

Top