എതിര്‍പ്പുകള്‍ക്ക് ‘പുല്ലുവില’ മോഹന്‍ലാല്‍ ആര്‍.എസ്.എസ് നേതാക്കള്‍ക്കൊപ്പം തുടങ്ങി

rss

വയനാട്: രൂക്ഷമായ എതിര്‍പ്പുകളെ വകവയ്ക്കാതെ നടന്‍ മോഹന്‍ലാല്‍ ആര്‍.എസ്.എസ് നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തനം തുടങ്ങി.

ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വയനാട്ടിലെ വനവാസി മേഖലകളില്‍ ഡിജിറ്റല്‍ സ്മാര്‍ട്ട് ക്ലാസ്സുകള്‍ സ്ഥാപിക്കുന്നതിനായാണ് ധനസഹായം നല്‍കിയത്. വിശ്വ ശാന്തി ഫൗണ്ടേഷന്‍ രക്ഷാധികാരിയാണ് മോഹന്‍ലാല്‍.

bb

ചടങ്ങില്‍ ആര്‍.എസ്.എസ് പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന്‍, സീമ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജിക്ക് എ ഗോപാലകൃഷ്ണന്‍, എം രാധാകൃഷ്ണന്‍ ,മേജര്‍ രവി, തുടങ്ങിയവര്‍ പങ്കെടുത്തു.

സേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മോഹന്‍ലാല്‍ ആര്‍.എസ്.എസ് നേതൃത്വത്തെ കൂട്ട് പിടിച്ചത് രാഷ്ട്രീയ താല്‍പ്പര്യം മുന്‍ നിര്‍ത്തിയാണെന്ന് ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളിയാണ് ഇപ്പോള്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി താരം നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നത്. ആര്‍.എസ്.എസ് നേതാക്കള്‍ക്കൊപ്പം ഇരിക്കുന്ന ഫോട്ടോയും പുറത്ത് വന്നിട്ടുണ്ട്.

hh

താരത്തിന്റെ ആര്‍.എസ്.എസ് അടുപ്പത്തിനെതിരെ സഹ പ്രവര്‍ത്തകരും സുഹൃത്തുക്കളും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ലാല്‍ വഴങ്ങിയിരുന്നില്ല. ഉപദേശവുമായി എത്തിയവരെ ഓടിച്ച് വിടുകയും ചെയ്തു. മുന്‍പ് നോട്ട് നിരോധന സംഭവം വിവാദമായപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ചും മോഹന്‍ലാല്‍ പരസ്യമായി രംഗത്ത് വന്നിരുന്നു.

pic 2

കേരളത്തില്‍ ഏറ്റവും അധികം ജനങ്ങള്‍ ഇഷ്ട്ടപ്പെടുന്ന താരത്തെ സ്വന്തം പാളയത്തില്‍ എത്തിക്കുക വഴി ആര്‍.എസ്.എസ് തന്ത്രപരമായ രാഷ്ട്രീയ ഇടപെടലാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളും രാഷ്ട്രീയ-ജാതി-മത ഭേദമന്യേ ഇഷ്ടപ്പെടുന്ന മോഹന്‍ലാല്‍ ഇത്തരമൊരു നീക്കം നടത്തിയതില്‍ അമ്പരന്നിരിക്കുകയാണ് രാഷ്ട്രീയ കേരളം.

റിപ്പോര്‍ട്ട്: എം വിനോദ്‌Related posts

Back to top