ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തി മോഹൻലാൽ

ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയുമായി കൂടിക്കാഴ്ച നടത്തി നടൻ മോഹൻലാൽ. ഇന്ന് രാവിലെയാണ് മോഹൻലാൽ ശ്രീധരൻപിള്ളയുടെ മുഖ്യാതിഥിയായി രാജ്ഭവനിൽ എത്തിയത്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും സജിവ് സോമനും മോഹൻലാലിനൊപ്പമുണ്ടായിരുന്നു. മടക്കയാത്രയ്ക്ക് മുമ്പായി പി.എസ്. ശ്രീധരൻപിള്ള മോഹൻലാലിന് ഒരു പെയിന്റിംഗ് സമ്മാനിച്ചു. ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ഷൂട്ടിം​ഗ് ​ഗോവയിൽ പുരോ​ഗമിക്കുകയാണ്.

“ഇന്ത്യൻ സിനിമയിലെ അഭിനയ സാമ്രാട്ടെന്ന് വിശേഷിപ്പിക്കാവുന്ന, മലയാളത്തിന്റെ പ്രിയപ്പെട്ട താരം ശ്രീ മോഹൻലാൽ രാജ്ഭവനിൽ അതിഥിയായി എത്തി. ചലച്ചിത്ര നിർമ്മാതാവ് ശ്രീ ആന്റണി പെരുമ്പാവൂരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു”, എന്നാണ് മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പി.എസ്. ശ്രീധരൻപിള്ള കുറിച്ചത്.

Top