ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെയൊപ്പം ചേരാനുള്ള നീക്കവുമായി നടന്‍ മന്‍സൂര്‍ അലിഖാന്റെ തമിഴ് ദേശീയ പുലികള്‍. സഖ്യ ചര്‍ച്ചാ സമിതി അംഗങ്ങളായ കെ.പി.മുനുസാമി, ഡിണ്ടിഗല്‍ ശ്രീനിവാസന്‍ തുടങ്ങിയവരുമായി മന്‍സൂര്‍ ചര്‍ച്ച നടത്തി.
സഖ്യത്തില്‍ ചേര്‍ന്നാല്‍ ഒരു മണ്ഡലം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നടി തൃഷയ്ക്ക് എതിരെ അടുത്തിടെ മന്‍സൂര്‍ അലി ഖാന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.