അച്ഛനായ സന്തോഷം പങ്കുവച്ച് നടന്‍ മണികണ്ഠന്‍

കന്‍ ജനിച്ച സന്തോഷം പങ്കുവച്ച് നടന്‍ മണികണ്ഠന്‍ ആചാരി. ബാലനാടാ.. എന്ന ക്യാപ്ഷനോടെയാണ് കുഞ്ഞിനെ എടുത്തുനില്‍ക്കുന്ന അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പമുളള ചിത്രം താരം പങ്കുവച്ചത്. ബാലനാടാ എന്നതിനര്‍ത്ഥം കുഞ്ഞ് ‘ബാലന്‍’ ആണെന്നും കമന്റ് ബോക്‌സില്‍ മണികണ്ഠന്‍ എഴുതിയിട്ടുണ്ട്.

‘നമസ്‌കാരം… എനിക്ക് കുഞ്ഞ് പിറന്നിരിക്കുന്നു ….ഞാന്‍ അഛനായ വിവരം സന്തോഷത്തോടെ , വിനയപൂര്‍വ്വം അറിയിക്കട്ടെ…. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി പറയുന്നില്ല , നന്ദിയോടെ ജീവിക്കാം ….” എന്നാണ് മണികണ്ഠന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

കമ്മട്ടിപ്പാടം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് മണികണ്ഠന്‍ ആചാരി. മലയാളത്തിനപ്പുറം തമിഴിലും ശ്രദ്ധിക്കപ്പെടാന്‍ മണികണ്ഠന് സാധിച്ചു. രജനികാന്ത് ചിത്രം ‘പേട്ട’, വിജയ് സേതുപതി ചിത്രം ‘മാമനിതന്‍’ എന്നിവയില്‍ എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മണികണ്ഠനു സാധിച്ചു. ലോക്ക്ഡൗണിനിടെ ആയിരുന്നു ഈ അതുല്യ പ്രതിഭയും മരട് സ്വദേശിയായ അഞ്ജലിയും തമ്മില്‍ വിവാഹിതരായത്.

Top