മമ്മൂട്ടിയുടെ ‘റോഷാക്ക്‌’, വമ്പൻ സർപ്രൈസ് നാളെ; ‘വി ആർ വെയ്റ്റിം​ഗ്’ എന്ന് ആരാധകർ

പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ മമ്മൂട്ടി ചിത്രമാണ് ‘റോഷാക്ക്‌’. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് പുതിയ വിശേഷം നടന്‍ പങ്കുവച്ചിരിക്കുന്നത്.

റോഷാക്കിന്റെ സെക്കന്റ് ലുക്ക് നാളെ എത്തുമെന്നാണ് മമ്മൂട്ടി അറിയിച്ചിരിക്കുന്നത്. ഇക്കാര്യം പങ്കുവച്ച് വ്യത്യസ്തമായ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ചിത്രശലഭത്തിന്റെ രൂപത്തിലുള്ള ബ്ലെഡ് സ്റ്റെയ്ൻ ആണ് പോസ്റ്ററിലുള്ളത്. നാളെ വൈകുന്നേരം 6 മണിക്കാകും പോസ്റ്റർ റിലീസ് ചെയ്യുക. റോഷാക്കിന്റെ പുതിയ അപ്ഡേറ്റ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

“അത് ഒരു ഒന്നൊന്നര പോസ്റ്റർ ആകും തീ പാറും, നാളെ സോഷ്യൽ മീഡിയ കത്താനുള്ള ഐറ്റം വരുന്നുണ്ട്, ഒരു പോസ്റ്റർ കൊണ്ട്‌ പടത്തിന്റെ ഹൈപ്പ് കൂട്ടാൻ ഇങ്ങളെ കൊണ്ടേ പറ്റൂ ഇക്കാ, റോഷാക്കിന്റെ അപ്ഡേറ്റ് ഇല്ലെന്നുള്ള പരാതി നാളെയോടെ തീരും, ഒരൊറ്റ പോസ്റ്റർ കൊണ്ടുമാത്രം ഹൈപ്പിന്റെ കൊടുമുടിയിൽ നിൽക്കുന്ന റോഷാക്ക്”, എന്നാണ് മമ്മൂട്ടിയുടെ പേസ്റ്റിന് താഴെ വന്നിരിക്കുന്ന കമന്റുകൾ.

Top