റൈഫിള്‍ അസോസിയേഷനില്‍ അംഗത്വമെടുത്ത് നടന്‍ മമ്മൂട്ടി

ചേര്‍ത്തല: റൈഫിള്‍ അസോസിയേഷനില്‍ അംഗത്വമെടുത്ത് നടന്‍ മമ്മൂട്ടി. ഇന്ന് രാവിലെ ചേര്‍ത്തലയിലെ ഷൂട്ടിങ് റേഞ്ചിലെത്തിയാണ് മമ്മൂട്ടി അംഗത്വമെടുത്തത്. ‘ഇടയ്ക്കിടെ ഈ ഷൂട്ടിങ് നല്ലതാ. വെടിവെക്കുന്നത് അത്ര നല്ല കാര്യമല്ല. പക്ഷേ അറിഞ്ഞിരിക്കുന്നത് നല്ലതാണ്’ എന്ന് മമ്മൂട്ടി പറഞ്ഞു.

കൂടാതെ തോക്ക് ലൈസന്‍സില്ലെന്നും ആലപ്പുഴയില്‍ ഇത്ര കാര്യമായി റൈഫിള്‍ ക്ലബ് നടത്തുമ്പോള്‍ അതില്‍ അംഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കരും താരത്തിനൊപ്പമുണ്ടായിരുന്നു. സിനിമയില്‍ വെടിവെപ്പിന് പിന്തുണച്ച രണ്‍ജി പണിക്കരുടെ ചെറിയ സ്വാധീനവും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചര്‍ത്തു. നവാഗത സംവിധായകന്‍ ജോഫിന്‍ ടി ചാക്കോയുടെ ‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്.

Top