”ഉത്തരവാദിത്തത്തോടെ പെരുമാറൂ” ;മമ്മൂട്ടിക്ക് പറയാനുള്ളത് ഇതാ ഈ ചിത്രത്തിലുണ്ട്

കൊറോണ വൈറസ് എന്ന മഹാമാരിയെ തുരത്താനുള്ള പോരാട്ടത്തിലാണ് രാജ്യം. ഈ പശ്ചാത്തലത്തില്‍ രാജ്യം മുഴുവനും സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണയുടെ വ്യാപനം തടയാനായി മാര്‍ച്ച് 24 അര്‍ധരാത്രി മുതല്‍ 21 ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ യുദ്ധത്തില്‍ നമുക്ക് ജയിക്കണമെങ്കില്‍ ഒരോരുത്തരും ഈ ലോക് ഡൗണിനോട് സഹകരിച്ചാലെ മതിയാകൂ. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കുറച്ച് ദിവസം വീട്ടിലിരുന്നാല്‍ നമുക്ക് ഈ മഹാവിപത്തിനെ പൊരുതി തോല്‍പ്പിക്കാന്‍ സാധിക്കും. എന്നാല്‍ ഇതിനെ എല്ലാം കാറ്റില്‍ പറത്തി കൊണ്ട് വിലക്കുകള്‍ ലംഘിക്കുന്നവരും നമുക്കിടിയിലുണ്ട്.

അങ്ങനെ ചെയ്യുന്നവരെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ മമ്മൂട്ടി. ഒരു ഫോട്ടോയിലൂടെ തനിക്ക് ജനങ്ങളോട് പറയാനുള്ള കാര്യങ്ങള്‍ വക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.

വാഹനങ്ങളും ആള്‍ക്കാരും ആയി തിരക്കുള്ള റോഡിന്റെ ഫോട്ടോയാണ് മമ്മൂട്ടി ഫെയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. കൈ കൂപ്പിക്കൊണ്ട് പൊലീസ് വാഹനങ്ങളെ തടയുന്നതും ഫോട്ടോയില്‍ കാണാം. ആ ചിത്രത്തിനൊപ്പം ”ഉത്തരവാദിത്തത്തോടെ പെരുമാറൂ” എന്ന ക്യാപ്ഷനും നല്‍കിയിട്ടുണ്ട്. ലംഘനം മറികടന്ന് ചിലര്‍ പുറത്തിറങ്ങുമ്പോള്‍ അതിന്റെ തലവേദന അനുഭവിക്കുന്നത് പാവം നിയമപാലകരാണ് എന്ന ഒരു സന്ദേശവും ഈ ചിത്രത്തിലുണ്ട്.

അധികൃതരുടെ നിര്‍ദ്ദേശം പാലിച്ചുകൊണ്ട് സമ്പര്‍ക്കം ഒഴിവാക്കി മാത്രമാണ് നമുക്ക് ഈ മഹാമാരിയെ തടയാന്‍ കഴിയുക എന്ന കാര്യമാണ് ഇവിടെ പലരും മറന്ന് പോകുന്നത്.

Top