നടിമാരുടെ ആരോപണത്തേക്കാള്‍ വലുത് അഞ്ചരക്കോടി തന്നെ; മഹേഷ്

കൊച്ചി: വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ആരോപണത്തില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴിവച്ച് നടന്‍ മഹേഷ്. ‘ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചര കോടി തന്ന ഒരാളോട് ഞങ്ങള്‍ക്ക് വിധേയത്വം തോന്നുന്നതില്‍ എന്താണ് തെറ്റെന്നായിരുന്നു മഹേഷിന്റെ ചോദ്യം. കഴിഞ്ഞ ദിവസം നടന്ന മാധ്യമ ചര്‍ച്ചയിലായിരുന്നു മഹേഷിന്റെ പരാമര്‍ശം. നടന്‍ ദിലീപ് നിര്‍മ്മിച്ച ‘ട്വന്റി 20’ എന്ന ചിത്രത്തെ പരാമര്‍ശിച്ചായിരുന്നു മഹേഷ് ഇക്കാര്യം ഉന്നയിച്ചത്.

‘ആരോപണം ഉന്നയിക്കുന്ന നടിമാരാരും സംഘടനയ്ക്ക് വേണ്ടി നില്‍ക്കുകയോ സഹകരിക്കുകയോ ചെയ്തിട്ടുളളവരല്ല. സംഘടനയുടെ ധനസമാഹരണ പ്രവര്‍ത്തനങ്ങളില്‍ പോലും ഇവരാരും ഭാഗമായിട്ടില്ല. മാറിനിന്ന് കുറ്റംപറയുക മാത്രമല്ല വേണ്ടത്. ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചര കോടി തന്ന ഒരാളോട് ഞങ്ങള്‍ക്ക് വിധേയത്വം തോന്നുന്നതില്‍ നിങ്ങള്‍ക്ക് തെറ്റ് പറയാന്‍ പറ്റുമോ?’എന്നും മഹേഷ് ചോദിച്ചു

അതേസമയം, ഒരേ കാര്യം തന്നെ ആവര്‍ത്തിച്ച് പറയാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി നടി പാര്‍വ്വതി ചര്‍ച്ചയില്‍ നിന്ന് പിന്മാറി. ഇതിന് ശേഷമായിരുന്നു മഹേഷിന്റെ വിവാദ പ്രസ്താവന.

Top