ജോസഫിലൂടെ അഭിനയ രംഗത്തെത്തിയ മാധുരി ‘അല്‍മല്ലു’വില്‍ പിന്നണി ഗായികയാവുന്നു

‘ജോസഫ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് മാധുരി. ഇപ്പോള്‍ താരം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ‘അല്‍മല്ലു’ എന്ന ചിത്രത്തില്‍ പിന്നണി ഗായികയാകാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്.

മാധുരി തന്റെ യൂട്യൂബ് ചാനലിലൂടെ ഒരു ഗാനം ആലപിച്ച് പ്രേര്‍ക്ഷകരുമായി പങ്കുവച്ചിരുന്നു. ഇത് കേട്ടാണ് ബോബന്‍ സാമുവല്‍ തന്റെ പുതിയ ചിത്രത്തിലേക്ക് മാധുരിക്ക് അവസരം നല്‍കുന്നത്.

നമിത പ്രമോദ് ആണ് അല്‍മല്ലുവില്‍ നായികയായി എത്തുക. പുതുമുഖം ഫാരിസാണ് നായകന്‍. മിയ, സിദ്ദിഖ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹന്‍ റോയ്, ഷീലു എബ്രഹാം, രശ്മി ബോബന്‍, സിനില്‍ സൈനുദ്ദീന്‍, ജെന്നിഫര്‍, അനൂപ് എന്നിവരും ചിത്രത്തി പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top