സസ്പെൻസ് ത്രില്ലറുമായി മാധവന്റെ ബോളിവുഡ് ചിത്രം അണിയറയിൽ

മസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത തമിഴ് ചിത്രം മാരായ്ക്ക് ശേഷം മാധവന്റെ അടുത്ത ചിത്രം ഒരുങ്ങുന്നു. കൂകി ഗുലാതി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിലാണ് മാധവൻ ഇനി അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ട്. കുശാലി കുമാർ, അപർശക്തി ഖുറാന, ദർശൻ കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. സസ്പെൻസ് ത്രില്ലറായി ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ടി. സീരീസാണ്. നേരത്തെ മാധവനും കുശാലി കുമാറും ‘ദഹി ചിന്നി’ ചിത്രത്തിനായി ഒന്നിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വിവിധ കാരണങ്ങളാൽ ഈ ചിത്രം നടന്നിരുന്നില്ല.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ഒന്നിക്കുന്ന താരങ്ങളൊക്കെ ദഹി ചിന്നി എന്ന ചിത്രത്തിനായി കരാറിലേർപ്പെട്ടിരുന്നവരാണെന്നതാണ് മറ്റൊരു സവിശേഷത. 2018ൽ ഷാരൂഖ് ഖാൻ നായകനായ സീറോ എന്ന ചിത്രമായിരുന്നു മാധവൻ്റെതായി പുറത്തിറങ്ങിയ അവസാന ബോളിവുഡ് ചിത്രം. അഥിഥി താരമായിട്ടായിരുന്നു ചിത്രത്തിൽ മാധവൻ പ്രത്യക്ഷപ്പെട്ടിരുന്നത്.

Top