ചാക്കോച്ചന്റെ ഇസക്കുട്ടന് ഒരു വയസ്, പിറന്നാള്‍ കേക്കില്‍ ഒളിപ്പിച്ചത്‌?

ലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് കുഞ്ചാക്കോ ബോബന്റേത്. കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് കുഞ്ഞു പിറന്നത്. ഇപ്പോഴിതാ താരത്തിന്റെ മകന്‍ ഇസ്ഹാക്കിന്റെ ഒന്നാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാളാഘോഷത്തിന്റെ ഭാഗമായി കേക്കിന് അരികിലിരിക്കുന്ന ഇസയുടെ ചിത്രമാണ് ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്.
ബൈബിളിലെ നോഹയുടെ പേടകത്തെ ആസ്പദമാക്കിയുള്ള കേക്കാണ് ചാക്കോച്ചന്‍ ഇസക്കുട്ടന് സമ്മാനിച്ചത്. ഇസഹാക്കിന്റെ പേടകമെന്ന പേരായിരുന്നു കേക്കിന് നല്‍കിയത്.

ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ കേക്കെന്നും വൈകാതെ തന്നെ ഇതെല്ലാം തരണം ചെയ്യാന്‍ നമുക്ക് കഴിയുമെന്നുള്ള പ്രത്യാശയും കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിട്ടുണ്ട്. എല്ലാവരോടും സുരക്ഷിതരായി ഇരിക്കാനും അദ്ദേഹം ആവശ്യപ്പെടുന്നു.

പേളി മാണി, ഐശ്വര്യ ലക്ഷ്മി, സംവൃത സുനില്‍, അനുമോള്‍, വിനയ് ഫോര്ട്ട്, ഗായത്രി ആര്‍ സുരേഷ്, രഞ്ജിനി ജോസ്, സാധിക വേണുഗോപാല്‍,സരിത ജയസൂര്യ, അനുശ്രീ തുടങ്ങിയവരും ഇസയ്ക്ക് ആശംസ അറിയിച്ചിട്ടുണ്ട്. സ്‌നേഹാശംസള്‍ക്കെല്ലാം ചാക്കോച്ചന്‍ മറുപടി നല്‍കിയിട്ടുമുണ്ട്.

Top