നടന്‍ കെ ടി എസ് പടന്നയില്‍ അന്തരിച്ചു

കൊച്ചി: നടന്‍ കെ ടി എസ് പടന്നയില്‍ അന്തരിച്ചു. 88 വയസായിരുന്നു. തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. രണ്ട് പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ സജീവമായിരുന്നു. നാടക ലോകത്ത് നിന്നാണ് അദ്ദേഹം സിനിമയിലെത്തിയത്.

വൃദ്ധന്മാരെ സൂക്ഷിക്കുക, ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം,ആദ്യത്തെ കണ്‍മണി,അനിയന്‍ ബാവ ചേട്ടന്‍ ബാവ, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി, രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമയില്‍ സജീവമായിരിക്കുമ്പോഴും തൃപ്പൂണിത്തുറയിലെ കണ്ണംകുളങ്ങരയില്‍ ചെറിയ കട നടത്തിയിരുന്നു.

Top