കങ്കണയ്ക്ക് പിന്തുണയുമായി നടൻ കൃഷ്ണകുമാര്‍

തിരുവനന്തപുരം : മഹാരാഷ്ട്ര സർക്കാരുമായി നിരന്തരം പോരാട്ടത്തിലേർപ്പെട്ട നടി കങ്കണയ്ക്ക് പിന്തുണയുമായി നടൻ കൃഷ്ണകുമാർ. കങ്കണയുടെ ഓഫിസ് കെട്ടിടം പൊളിച്ചുനീക്കിയ സംഭവത്തിൽ നടിക്ക് പിന്തുണയുമായിയാണ് കൃഷ്ണകുമാർ രംഗത്തുവന്നിരിക്കുന്നത് . ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം എന്നാണ് കൃഷ്ണകുമാര്‍ കങ്കണയെ വിശേഷിപ്പിച്ചിരിക്കുന്നത്. കങ്കണയ്ക്ക് പൂർണപിന്തുണ നൽകുന്നെന്നും കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

 

“കങ്കണ റണൗട്ട്… ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം. കെട്ടിടങ്ങൾ ഇടിച്ചു പക്ഷേ ഇമേജ് വളർത്തി കൊടുത്തു വാനോളം.. 24 മണിക്കൂർ നോട്ടീസ് കൊടുത്തു കെട്ടിടം ഇടിക്കുന്ന ആ ശുഷ്‌കാന്തി കാണാതിരിക്കാൻ പറ്റുന്നില്ല. അതും കോവിഡ് കാലത്തു. അവിടുത്തെ ഭരണകൂടത്തിന്റെ നാശത്തിനു അവർ തന്നെ വിത്ത് പാകി.. സഹോദരിയുടെ ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നു കാത്തിരുന്നു കാണാം.. കങ്കണയോടൊപ്പം.’’ എന്നാണ് കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

നേരത്തെ കങ്കണയെ പിന്തുണച്ച് കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയും രംഗത്തുവന്നിരുന്നു. കങ്കണയുടെ നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും ശിവസേനയെ വെല്ലുവിളിച്ചും കര്‍ണിസേന മുംബൈയില്‍ ഇന്നും പ്രകടനം നടത്തിയിരുന്നു. മുംബൈയെ കങ്കണ പാക് അധീശ കശ്മീരിനോട് ഉപമിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്.

Top