കർഷകർ നമ്മുടെ സ്വന്തം സഹോദരങ്ങളാണ്: സച്ചിനെ പിന്തുണച്ച് കൃഷ്ണകുമാർ

തിരുവനന്തപുരം: രാജ്യത്തെ കർഷകർ സന്തുഷ്ടരാണെന്നും ഡൽഹിയിലുള്ളത് ഡമ്മി കർഷകരാണന്നും സിനിമ–സീരിയൽ താരം കൃഷ്ണകുമാർ.  “കർഷകർ നമ്മുടെ സ്വന്തം സഹോദരങ്ങളാണ്. അവർ സന്തുഷ്ടരും. അവർ അവരുടെ കൃഷിയിടങ്ങളിലുമാണ്. അതുകൊണ്ടാണല്ലോ നമ്മുടെ അന്നം മുട്ടാതെ പോകുന്നതും”.

“ഡമ്മി കർഷകർ ഡൽഹിയിൽ കാട്ടിക്കൂട്ടിയ വ്യാജ കർഷക സമരത്തിന് പിന്നാലെ ചില രാജ്യങ്ങളിലെ മൂന്നാംകിട സെലിബ്രിറ്റിസിനു കാശുകൊടുത്തു കൂലിക്കെഴുതിപ്പിച്ച ചില ട്വീറ്റുകൾ പ്രത്യക്ഷപെട്ടു. പക്ഷെ ഭരതത്തിന്റെ, ലോകം അറിയുന്ന  ലോകം ബഹുമാനിക്കുന്ന ശരിയായ സെലിബ്രിറ്റിസ്  ലോകം കണ്ട ഏറ്റവും മികച്ച ബാറ്റസ്മാനായ സച്ചിൻ തെണ്ടുൽക്കറുടെ നേതൃത്വത്തിൽ ആഞ്ഞടിച്ചപ്പോൾ വിദേശിപ്പട ഗ്രൗണ്ടിനു പുറത്തായി”.

കഴിഞ്ഞ ദിവസമാണ്കൃഷ്ണകുമാർ ബിജെപിയിൽ അംഗത്വമെടുത്തത്. കുറെക്കാലമായി താരം ബിജെപി അനുകൂല നിലപാടുകളാണ് സ്വീകരിച്ചു പോരുന്നത്.

Top