‘അനുഗ്രഹീത നിമിഷം, മോദിജിയെ കണ്ടു’; നടന്‍ കൃഷ്ണകുമാര്‍ മോദിയെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: നടനും ബി ജെ പി ദേശീയ കൗണ്‍സില്‍ അംഗവുമായ കൃഷ്ണകുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. ഡല്‍ഹിയിലുള്ള ന്യൂ കല്യാണ്‍ മാര്‍ഗ് വസതിയിലെത്തിയാണ് കൃഷ്ണകുമാര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ച് കൃഷ്ണകുമാര്‍ തന്നെയാണ് വിവരം പുറത്തുവിട്ടത്.

‘അനുഗ്രഹീത നിമിഷം. മോദിജിയെ കണ്ടു. സംസ്ഥാനം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ അറിയിച്ചു’ കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. അടുത്തിടെയാണ് കൃഷ്ണകുമാറിനെ ബിജെപി ദേശീയ കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തത്.

Top