വീണ്ടുമൊരു താര വിവാഹം; അയ്യപ്പനായി വേഷമിട്ട കൗശിക് ബാബു വിവാഹിതനായി

ഹൈദരാബാദ്: കൗശിക് ബാബു വിവാഹിതനായെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ‘സ്വാമി അയ്യപ്പന്‍’ എന്ന പരമ്പരയില്‍ അയ്യപ്പനായി വേഷമിട്ട് ശ്രദ്ധേയമായ താരമാണ് കൗശിക്. ഭവ്യയാണ് വധു.

മലയാള മിനിസ്‌ക്രീനില്‍ അയ്യപ്പനായി എത്തി കുടുംബസദസ്സുകളുടെ മനംകവര്‍ന്ന യുവനടന്റെ വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഹൈദരാബാദിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

തെലുങ്കില്‍ ബാലതാരമായാണ് കൗശിക് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പുരാണ സീരിയലുകളില്‍ വേഷമിട്ട് പ്രേക്ഷകശ്രദ്ധ നേടിയ കൗശിക് തെന്നിന്ത്യന്‍ മിനിസ്‌ക്രീനിലെ മിന്നുന്ന താരമായി മാറുകയായിരുന്നു. 2015ല്‍ പുറത്തിറങ്ങിയ ‘വൈറ്റ് ബോയ്‌സ്’ എന്ന ചിത്രത്തില്‍ നായകനായും എത്തി. അതിന് ശേഷം തെലുങ്കില്‍ ശ്രീമുരുകനും ആദി ശങ്കരനുമായി കൗശിക് വീണ്ടും മിനിസ്‌ക്രീനില്‍ തിളങ്ങുകയായിരുന്നു.

https://www.instagram.com/p/B5BuMfzHixG/?utm_source=ig_web_copy_link

Top