നടന്‍ കാര്‍ത്തിക്ക് കുഞ്ഞു പിറന്നു

നടന്‍ കാര്‍ത്തിക്കും രഞ്ജനി ചിന്നസ്വാമിയ്ക്കും കുഞ്ഞു പിറന്നു. കാര്‍ത്തി തന്നെയാണ് വിവരം ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവച്ചത്. ‘സുഹൃത്തുക്കളെ എനിക്കൊരു ആണ്‍കുഞ്ഞു പിറന്നു. ഡോക്ടര്‍മാര്‍ക്കും നഴ്സുമാക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ഥനയും വേണം”- കാര്‍ത്തി കുറിച്ചു.

2011 ലാണ് കാര്‍ത്തിയും രഞ്ജനിയും വിവാഹിതരാകുന്നത്. 2013 ല്‍ ഇവര്‍ക്ക് മകള്‍ ഉമയാള്‍ പിറന്നു.

കാര്‍ത്തിയുടെ സഹോദരനും നടനുമായ സൂര്യയും ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

Top